വ്യാജ വീഡിയോ നിർമ്മാണം തടയുന്ന സോഫ്റ്റ്‌വെയറിന് പേറ്റന്റ്; ലിഞ്ചു ലോറൻസിനെ ആദരിച്ചു

Advertisement

ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ പേറ്റന്റ് നേടിയ ലിഞ്ചു ലോറൻസിനെ ആദരിച്ചു. ‘സ്നേഹാദരതീരത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ നാടിന്റെ വികസനത്തിനായി പ്രയോജനകരമാക്കാൻ  സർക്കാർ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് നിലവിൽ കേരളത്തിൽ അയ്യായിരത്തോളം സ്റ്റാർട്ടപ്പുകൾ നിലകൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു.

വീഡിയോ ഡേറ്റയുടെയും ഇലക്ട്രോണിക് ഉപകരണത്തിന്റെയും ആധികാരികത നിർണയിക്കുന്ന സോഫ്റ്റ്‌വെയർ നിർമിച്ചതിനാണ് ലിഞ്ചു ലോറൻസിന് പേറ്റന്റ് ലഭിച്ചത്. തങ്കശ്ശേരി ബീച്ചിൽ സംഘടിപ്പിച്ച അനുമോദന പരിപാടിയിൽ സ്നേഹാദരതീരം ചെയർമാൻ എച്ച്.ബേസിൽ ലാൽ അധ്യക്ഷനായി.

ജില്ലാ കലക്ടർ എൻ. ദേവിദാസ്, സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷൻ അംഗം സബിത ബീഗം, ഹോളിക്രോസ് തങ്കശ്ശേരി വികാരി  ഫാ. ജോസഫ് ഡാനിയൽ, പള്ളിത്തോട്ടം ഡിവിഷൻ കൗൺസിലർ എൻ.ടോമി, പോർട്ട് കൊല്ലം ഡിവിഷൻ കൗൺസിലർ ജോർജ്. ഡി.കാട്ടിൽ, കൈക്കുളങ്ങര ഡിവിഷൻ കൗൺസിലർ ആർ.മിനി മോൾ, തങ്കശ്ശേരി ഡിവിഷൻ കൗൺസിലർ ജെ. സ്റ്റാൻലി, കൺവീനർമാരായ ക്യാബെൽ പയസ്, വി. നസ്രത്ത്, വിശ്വകർമ്മ എഡിറ്റർ മാർഷൽ ഫ്രാങ്ക്, മത്സ്യത്തൊഴിലാളി ക്ഷേമ സംഘാംഗങ്ങൾ, ഗ്രന്ഥശാല അംഗങ്ങൾ എന്നിവർ പങ്കെടുത്തു.