ഇടിമിന്നലേറ്റ് മധ്യവയസ്കൻ മരിച്ചു

Advertisement

അഞ്ചൽ:  ഇടിമിന്നലേറ്റ് മധ്യവയസ്കൻ മരിച്ചു. മതുരപ്പ കേഴമ്പള്ളി മൂലവിളപുത്തൻവീട്ടിൽ സഹദേവൻ (65 ) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്   നാല്മണിയോടെയാണ് സംഭവം.  കൃഷിസ്ഥലത്ത് സഹദേവനെ ചലനമറ്റ്  കിടക്കുന്നത്  അതുവഴി പോയ കാൽനട യാത്രികരാണ്  കണ്ടത്. ഉടൻ തന്നെ പരിസരവാസികളെ വിവരമറിയിക്കുകയും കൂടുതൽ പരിശോധിച്ചപ്പോൾ മരിച്ചതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് മൃതദേഹം പുനലൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി . ഭാര്യ: ശ്യാമള.മക്കൾ: മിനി,അനിമോൻ . മരുമക്കൾ: സാജൻ, ആതിര