കുന്നത്തൂർ:ചീക്കൽകടവ് – കുന്നത്തൂർ പാലം റോഡിൽ തോട്ടത്തുംമുറി കളത്തൂർ മുക്കിന് സമീപം പാതയോരത്തെ
മൈൽകുറ്റിയിൽ ബൈക്ക് ഇടിച്ചു കയറി ഗൃഹനാഥൻ മരിച്ചു.കുന്നത്തൂർ തുരുത്തിക്കര കിഴക്ക് ജോസ് മന്ദിരത്തിൽ ജോസ് (58) ആണ് മരിച്ചത്.പ്ലമ്പിംഗ് തൊഴിലാളിയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ ശക്തമായ മഴ പെയ്യുന്നതിനിടെയാണ് അപകടം നടന്നത്.ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂക്ഷ നൽകിയ ശേഷം പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ഇന്ന് പകൽ 3ന് കരിന്തോട്ടുവ സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.ഭാര്യ:ജോയിസ്.മക്കൾ:ജോമോൻ,മിനി.മരുമകൻ:സാജൻ. ശാസ്താംകോട്ട പോലീസ് കേസ്സെടുത്തു.