പി.എം.ജി.എസ്.വൈ-4 ല്‍ ഉള്‍പ്പെടുത്തി കൊല്ലം ലോകസഭാ മണ്ഡലത്തിലെ 26.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 27 റോഡുകള്‍ക്ക് നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് അതോറിറ്റിയുടെ അനുമതി ലഭിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ആദ്യഘട്ടമായി 27 റോഡുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ നിന്നും 73 റോഡുകളാണ് അനുമതിക്കായി സമര്‍പ്പിച്ചിരുന്നത്. പി.എം.ജി.എസ്.വൈ പുതുക്കിയ മാനദണ്ഡ പ്രകാരം പരിശോധന നടത്തിയതില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് അതോറിറ്റി 46 റോഡുകളുടെ പട്ടിക സംസ്ഥാനത്തിന് തിരികെ നല്‍കിയിട്ടുണ്ട്. വ്യക്തത വരുത്തി സംസ്ഥാനം തിരിച്ചയയ്ക്കുന്ന മുറയ്ക്ക് വീണ്ടും അവ പരിഗണിക്കും. കേരളത്തിന്‍റെ പ്രത്യേക സാഹചര്യങ്ങള്‍ മുഖവിലയ്ക്കെടുത്ത് പി.എം.ജി.എസ്.വൈ റോഡ് വികസനം പരിഗണിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുക്കിയ മാനദണ്ഡങ്ങള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ല. അവശേഷിക്കുന്ന റോഡുകള്‍ക്ക് കൂടി അനുമതി ലഭ്യമാക്കുവാനുള്ള നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.
ആദ്യഘട്ടമായി അനുവദിച്ച റോഡുകള്‍ അഞ്ചല്‍ ബ്ലോക്കില്‍ ചെറുകര ഐ.ഇ ട്രാന്‍സ്ഫോര്‍മര്‍ റോഡ്, ചടയമംഗലം ബ്ലോക്കില്‍ അഴത്തക്കുഴി-അമ്മനംകോട്-മുരുക്കുമണ്‍ റോഡ്, കോവൂര്‍ മുണ്ടമാവിള റോഡ്, വാലിയോട് – മുക്കാവിള റോഡ്, ഈയ്യക്കോട് ഹെല്‍ത്ത് സെന്‍റര്‍ ഈയ്യക്കോട് കുമ്പളം റോഡ്, കണ്ണംങ്കോട്-ചാരയം റോഡ്, കാക്കത്തുപച്ച-മുല്ലക്കര റോഡ്, ആലുംമൂട് മൊട്ടുര്‍കുന്ന് അംഗന്‍വാടി റോഡ്, മൊട്ടുര്‍കുന്ന് കൊടിവിള മങ്കോണം ഏലാ റോഡ്, മുരുക്കുമണ്‍ ആലയില്‍- ഇടത്തറ റോഡ്, ഓട്ടുമല എല്‍.പി.എസ് ഖാദി ജംഗ്ഷന്‍ റോഡ്, അഞ്ചുമുക്ക് ഏലാ റോഡ്, ഈയ്യക്കോട് ഹെല്‍ത്ത് സെന്‍റര്‍ മങ്കുഴി കൊച്ചുകുന്ന് റോഡ്, താന്നിമൂട്-ഓട്ടുകുഴി റോഡ്, കുമ്മിള്‍ ജംഗ്ഷന്‍ കൊട്ടുവിരത്തില്‍ പുതുപ്പള്ളി തെറ്റിമുക്ക് റോഡ്.
ഇത്തിക്കര ബ്ലോക്കില്‍ ലോര്‍ഡ് കൃഷ്ണ സ്കൂള്‍ മീനാട് റോഡ്, ചിറക്കര ക്ഷേത്രം ചിറക്കരത്താഴം കനാല്‍ റോഡ്, ലോര്‍ഡ് കൃഷ്ണ സ്കൂള്‍ മീനാട് പമ്പ് ഹൗസ് റോഡ്.
മുഖത്തല ബ്ലോക്കില്‍ പട്ടാളം ജംഗ്ഷന്‍ ആലുംമൂട് റോഡ്, മലയവയല്‍ കൊട്ടുപാറ റോഡ്, പള്ളിമണ്‍ പാലം പള്ളിമണ്‍ കിഴക്കേക്കര ഗീതാഞ്ജലി റോഡ്, മുണ്ടപ്പള്ളി ക്ഷേത്രം ഏലാ റോഡ്, കുളത്തിന്‍കര-മുണ്ടപ്പള്ളി ഏലാ റോഡ്, മുഖത്തല ഇടപ്പുര വീട് ജാസ്മിന്‍ മന്‍സില്‍ റോഡ്, പഴങ്ങാലം സര്‍വ്വീസ് സ്റ്റേഷന്‍ ഏലാ റോഡ്, പഴങ്ങാലം ഏലാ കളക്കല്‍ റോഡ്, വെങ്ങനാട് ഏലാ റോഡ് എന്നിവയാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.