പത്തനാപുരം : ഇരുചക്രവാഹനം റോഡ് വശത്തെ ഡിവൈഡറിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ
മരണപ്പെട്ടു. പുന്നല കണ്ണംങ്കര വിനയവിലാസത്തിൽ ബിനുകുമാർഷീജ ദമ്പതികളുടെ മകൻ ബിപിൻ(24)നാണ് മരണപ്പെട്ടത്. പുനലൂർ- മൂവാറ്റുപുഴ പാതയിൽ പത്തനാപുരം കവലയിൽ ക്ഷേത്രത്തിന് സമീപം വെളളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ഗുരുതരമായ പരിക്കേറ്റ ബിപിനെ പുനലൂർ താലൂക്കാശുപത്രിയിലും പിന്നീട് തിരുവന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചങ്കിലും ശനിയാഴ്ച രാവിലെ ബിപിൻ മരണപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന അയൂബ് തിരുവന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.