കൊല്ലം: കൊല്ലം കടയ്ക്കലിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ആഴാന്തകുഴി സ്വദേശി ശ്യാം ആണ് മരിച്ചത്.
ശ്യാം സഞ്ചരിച്ച ബൈക്കിന് പിന്നിൽ അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് വിവരം. പട്ടാണി സ്വദേശി റഹീമാണ് സ്കോർപിയോ വാഹനത്തിൽ അമിത വേഗതയിലെത്തി ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചത്.
കാറിടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് നാട്ടുകാരെത്തി ശ്യാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.