പരവൂർ: പരവൂർ പൊഴിക്കര ബീച്ചിൽ
കൂട്ടുക്കാർക്കൊപ്പം കുളിക്കാൻ എത്തിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു കാണാതായി. മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം നീരജ് (18)നെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ കൂട്ടുകാർക്ക് ഒപ്പം കടലിൽ കുളിക്കുകയായിരുന്ന നീരജ് ചുഴിയിൽപ്പെടുകയായിരുന്നു. കോസ്റ്റ് ഗാർഡും ഫയർഫോഴ്സും എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ ആയതിനാൽ തിരച്ചിൽ നിർത്തി.