കൊല്ലം: കുണ്ടറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രോസിക്യൂഷന്‍ ഭാഗം തെളിവെടുപ്പ് പൂര്‍ത്തിയായി. കേരളപുരം കരിമ്പിന്‍ കരയില്‍ വീട്ടിലെ ഷാജില (42) യെ ആണ് അനീഷ്‌കുട്ടി എന്നയാള്‍ കുത്തിക്കൊലപ്പെടുത്തിയത്.
ഷാജിലയുടെ മകനെയും രണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് വിസ്തരിച്ചു. 2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ ബസില്‍ മകളെ കയറ്റിവിട്ട ശേഷം തിരികെ വീട്ടിലേക്ക് നടന്നുവരവെ പ്രതി ഷാജിലയെ തടഞ്ഞ് നിര്‍ത്തി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് 40 സാക്ഷികളെ വിസ്തരിച്ചു. 68 രേഖകളും 13 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
കേസില്‍ പ്രതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിഭാഗം തെളിവിനായി കേസ് അവധി വെച്ചിരിക്കുകയാണ്. വിസ്താരം 29ന് പൂര്‍ത്തിയാകും.
കൊല്ലം 5 അഡിഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് മുന്‍ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. ആര്‍ സേതുനാഥും പബ്ലിക് പ്രോസിക്യൂട്ടര്‍ ജയകമലാസനനുമാണ് ഹാജരാകുന്നത്.