മൃഗസംരക്ഷണവകുപ്പും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും സംയുക്തമായി ആചരിക്കുന്ന ലോക വെറ്ററിനറി ദിനാഘോഷങ്ങള്‍ക്ക് ഏപ്രില്‍ 26ന് കൊല്ലത്ത് തുടക്കമാകും. ഉച്ചക്ക് 12 ന് ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും.
നാടുകയറുന്ന കാട്ടുമൃഗങ്ങള്‍ ജനജീവിതത്തിന് ഭീഷണിയാകുന്നതും കാട്ടു പന്നികളുടെ കൃഷിനശീകരണവും വന്യമൃഗ ആവാസ വ്യവസ്ഥയുടെ കോട്ടങ്ങളുടെ കാരണങ്ങളുമുള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ടോക് ഷോ രാവിലെ 10 ന് മേയര്‍ ഹണി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റുമാര്‍, റവന്യൂ, വനം, മൃഗസംരക്ഷണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, മൃഗക്ഷേമ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വന്യമൃഗ ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുക്കും. ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും