പുനലൂരിൽ അമിത വേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ചു… ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

31
Advertisement

അമിത വേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ പത്തനാപുരം കടയ്ക്കാമൺ സ്വദേശി 30 വയസ്സുള്ള മഹേഷ് ആണ് മരണപ്പെട്ടത്.
പുനലൂർ മൂവാറ്റുപുഴ പാതയിൽ നെല്ലപ്പള്ളി തിരുഹൃദയ ദേവാലയത്തിന് മുൻപിലാണ് അപകടം നടന്നത്.
പത്തനാപുരത്ത് നിന്നും പുനലൂരിലേക്ക് വരികയായിരുന്ന കാറും പുനലൂരിൽ നിന്നും പത്തനാപുരത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്.
അമിത വേഗതയിൽ എത്തിയ കാർ ബസ്സിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ  പിറകോട്ട് നിരങ്ങി നീങ്ങിയ ഓട്ടോറിക്ഷയുടെ തൊട്ടു പുറകിലായി വന്ന മറ്റൊരു കാറിൽ ഇടിച്ചു നിന്നു.
രണ്ട് വാഹനങ്ങളുടെയും ഇടയിൽ പെട്ട് ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഡ്രൈവറെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട്  പോകുംവഴി മരണം സംഭവിച്ചു
മൃതദേഹം താലൂക്ക് ആശുപത്രിയിൽ
പുനലൂർ  ചെമ്മന്തൂർ സ്വദേശിയായ ജോമോൻ എന്ന ആളാണ് കാറ് ഓടിച്ചിരുന്നത് എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. പുനലൂർ മൂവാറ്റുപുഴ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു
. ഫയർഫോഴ്സ് എത്തി മണിക്കൂറുകൾക്കു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Advertisement