കെ.ടെറ്റ് വേരിഫിക്കേഷന്‍  ഏപ്രില്‍ 23 മുതല്‍

29
Advertisement

സര്‍വ്വീസിലുള്ള അദ്ധ്യാപകര്‍ക്കായുള്ള കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (കെ.ടെറ്റ്)  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച കൊല്ലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന അപേക്ഷകര്‍ക്കായുള്ള വേരിഫിക്കേഷന്‍  ഏപ്രില്‍ 23 മുതല്‍ 30   വരെ രാവിലെ  10.30 മുതല്‍   വൈകിട്ട് നാല് വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍  നടത്തും.   സര്‍വ്വീസ് ബുക്ക്. ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അനുബന്ധ രേഖകള്‍ സഹിതം   എത്തണം. ഫോണ്‍:0474 2793546.

Advertisement