പുനലൂർ റെയിൽവേ സ്റ്റേഷനിൽ 13 കാരിക്ക് പാമ്പുകടിയേറ്റു

Advertisement

പുനലൂർ.റെയിൽവേ സ്റ്റേഷനിൽ 13 കാരിക്ക് പാമ്പുകടിയേറ്റു. കൊല്ലം പുനലൂർ റെയിൽവേ സ്റ്റേഷനിലാണ് അഞ്ചൽ കോട്ടുക്കൽ സ്വദേശി ശ്രീലക്ഷ്മി
യ്ക്ക് പാമ്പുകടിയേറ്റത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് ശ്രീലക്ഷ്മി വീട്ടുകാർക്കൊപ്പം ചെന്നെ എഗ്മോർ ട്രെയിനിൽ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ വന്നിറങ്ങിയത്. നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ സ്റ്റേഷന്റെ പ്രധാനം കവാടം അടച്ചിരിക്കുകയായിരുന്നു. മറ്റൊരു കവാടം വഴി പുറത്തേക്കിറങ്ങുമ്പോഴാണ് കാലിൽ പാമ്പുകടിച്ചത്. ഈ ഭാഗത്ത് വെളിച്ചവും കുറവായിരുന്നു. പാമ്പുകടിയേറ്റ് കുട്ടി നിലവിളിച്ചതോടെയാണ് കൂടെയുള്ളവർ സംഭവമറിഞ്ഞത്. ഉടൻ തന്നെ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തതായ് ബന്ധുക്കൾ പറഞ്ഞു. ഓടിക്കൂടിയവർ പാമ്പിനെ തല്ലിക്കൊന്നു. കാടുമൂടിക്കിടക്കുന്ന പുനലൂർ റെയിൽവേ സ്റ്റേഷൻ പരിസരം ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായ് മാറിയിരിക്കുകയാണ്. കാടു വെട്ടിതെളിച്ചും ആവശ്യത്തിന് വെളിച്ചമൊരുക്കിയും യാത്രക്കാർക്ക് പുറത്തിറങ്ങാൻ സൗകര്യമൊരുക്കണമെന്ന് കാലങ്ങളായ് ഉയരുന്ന ആവശ്യമാണ്.

Advertisement