ചവറ. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ തിരിമറി നടത്തിയെന്ന് ജീവനക്കാര്‍ക്കെതിരെ പരാതി. ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻസ് ലിമിറ്റഡിന്റെ ചവറയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ തിരിമറി നടത്തി ആറുലക്ഷത്തിലേറെ രൂപ അപഹരിച്ച കേസിൽ സ്ഥാപനത്തിന്റെ ഫീൽഡ് ഓഫീസർസ് ആയിരുന്ന ചവറ സ്വദേശിനി ആഷ്ലി , കോവൂർ സ്വദേശിനി ശ്രീലേഖ എന്നിവർക്കെതിരെ ചവറ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇവർ സ്ഥാപനത്തിൽ ഫീൽഡ് ഓഫീസേഴ്സ് ആയി ജോലി നോക്കി വരികയായിരുന്നു. അംഗങ്ങളുടെ ലോണിന്റെ തിരിച്ചടവിലും ലോൺ ക്ലോസിങ്ങിലും കൃത്രിമത്തം കാട്ടി ഇവർ പരസ്പര സഹായത്തോടെ ധനാപഹരണം നടത്തിയതായാണ് പരാതി.
അൻപതോളം അംഗങ്ങളിൽ നിന്ന് 161137/- രൂപ തിരിച്ചടവ് മേടിക്കുകയും എന്നാൽ ഇത് ബ്രാഞ്ചിൽ നൽകാതെ അപ്രത്യക്ഷമായതിനെ തുടർന്ന് ബ്രാഞ്ച് മാനേജരും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും നടത്തിയ പരിശോധനയിൽ അഞ്ചു ലക്ഷം രൂപയുടെ കൂടി തിരിമറി ബോധ്യപ്പെട്ടു. തുടർന്ന് ചവറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്ഥാപനത്തിന്റെ ഓഡിറ്റിങ്ങിലും കൃത്യമായ തിരിമറി ബോധ്യപ്പെട്ടു. നിലവിൽ പ്രതികളെ ചോദ്യം ചെയ്ത ചവറ പോലീസ് അന്വേഷണം നടത്തിവരികയാണ്.