കരുനാഗപ്പള്ളി ലിറ്ററേച്ചർ ഫെസ്റ്റിവലിന്  തുടക്കമായി

Advertisement

കരുനാഗപ്പള്ളി  കരുനാഗപ്പള്ളി ലിറ്ററേച്ചർ ഫെസ്റ്റിവലിന്  തുടക്കമായി.’ക ഖ ഗ ‘എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം നിർവഹിച്ചു. സാഹിത്യകാരൻ വി ആർ സുധീഷ് അധ്യക്ഷനായി.പ്രമോദ് ശിവദാസ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി കെ ഗോപൻ, മുൻ എംപി എ എം ആരിഫ്, എഴുത്തുകാരൻ എസ് ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഗീതാകുമാരി, സന്ധ്യാരാജേന്ദ്രൻ, ഷെഹ്ന നസിം, എൽ ശ്രീലത, വി പി ജയപ്രകാശ് മേനോൻ തുടങ്ങിയവർ സംസാരിച്ചു.
നാടക നടി സന്ധ്യാരാജേന്ദ്രനെ ചടങ്ങിൽ ആദരിച്ചു.ക്യാപ്പിറ്റൽ മീഡിയയുടെ നേതൃത്വത്തിൽ  17,18,19,20 തീയതികളിലായി നാല് വേദികളിലെ 61 സെഷനുകളിലായി വിവിധ വിഷയങ്ങളിൽ മലയാള സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടികൾ നടക്കും.ചലച്ചിത്ര താരം വിജയരാഘവൻ, കൽപ്പറ്റ നാരായണൻ, ദീപൻ ശിവരാമൻ എന്നിവർക്ക് അവാർഡ് നൽകി ആദരിക്കും.റസൂൽ പൂക്കുട്ടി
സംവിധായകൻ ബ്ലസി,
എസ് ശാരദകുട്ടി,
സക്കറിയ,എസ് ഹരീഷ്
ഷിബു ചക്രവർത്തി,
സന്തോഷ് എച്ചിക്കാനം,
ജയരാജ് വാര്യർ, സുനിൽ പി ഇളയിടം,അലൻസിയർ,
രാധ കാക്കനാടൻ,
വിധുവിൻസൻ്റ്,മുരുകൻ കാട്ടാക്കട,ഗിരീഷ് പുലിയൂർ ,ജി ആർ ഇന്ദുഗോപൻ, മന്ത്രി പി രാജീവ്, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി,രമേശ് ചെന്നിത്തല,
സി പി ജോൺ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും സമാപന സമ്മേളനം 20ന് വൈകിട്ട് ആറിന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സി ആര്‍ മഹേഷ് എംഎൽഎ അധ്യക്ഷനാകും.

Advertisement