കൊല്ലം: ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ എക്‌സൈസ് പരിശോധനയില്‍ രേഖകളില്ലാതെ തമിഴ്‌നാട്ടില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന 15.1 ലക്ഷം രൂപ പിടികൂടി. വിരുദനഗര്‍ സ്വദേശിയായ പാണ്ഡ്യനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി ഇയാള്‍ പിടിയിലായത്.
പരിശോധനയില്‍ ഗ്രേഡ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഗോപന്‍, പ്രേം നസീര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍മാരായ സജീവ്, സന്ദീപ് കുമാര്‍, ശ്രീലേഷ്, ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍മാരായ മിഥുന്‍ അജയ്, അഫ്‌സല്‍, ബിസ്മി ജസീറ, ആന്‍സി ഉസ്മാന്‍ എന്നിവരും പങ്കെടുത്തു.