കൊല്ലം: മധ്യവയസ്‌ക്കനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസിന്റെ പിടി
യിലായി. പള്ളിത്തോട്ടം വെളിച്ചം നഗര്‍-29ല്‍ തോമസ് മകന്‍ സ്റ്റാലിന്‍ (37)നെയാണ് പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്യ്തത്. പള്ളിത്തോട്ടം സ്‌നേഹതീരം നഗര്‍ സ്വദേശി നിഷാദ്(48) നെയാണ് ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. 13-ാംതീയതി ഉച്ചക്ക് 2 മണിയോടെ മദ്യപിച്ചെത്തിയ സ്റ്റാലിന്‍ പള്ളിത്തോട്ടത്തെ ഐസ് പ്ലാന്റിന് സമീപം നില്‍ക്കുകയായിരുന്ന നിഷാദുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇയാളെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചതോടെ പ്രകോപിതനായ പ്രതി സ്ഥലത്ത് നിന്നും പോയ ശേഷം ഒരു വാളുമായി മടങ്ങി വന്ന് നിഷാദിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
പ്രതിയുടെ ആക്രമണത്തില്‍ നിഷാദിന്റെ തലയിലും നെറ്റിയിലും ആഴത്തില്‍ മുറിവേറ്റു. തുടര്‍ന്ന് പള്ളിത്തോട്ടം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ഷഫീഖിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സ്വാതി, രാജീവന്‍, എ.എസ്.ഐമാരായ റജീന, സരിത, എസ്.സി.പി.ഒ മാരായ സാജന്‍ ജോസ്, മനോജ്,
ശ്രീജിത്ത്, സി.പി.ഒ മാരായ വൈശാഖ്, സുജീഷ്, സാജന്‍ ജേക്കബ് എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.