ശാസ്താംകോട്ട:വിഷുദിനത്തിൽ ജനൽകമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം സംസ്ക്കരിച്ചു.മൈനാഗപ്പള്ളി കടപ്പ ചന്ദ്രഭവനിൽ പ്രദീപിൻ്റെ മകൾ പാർവ്വതിയാണ് (29) മരിച്ചത്.അവിവാഹിതയാണ്.തലേ ദിവസം വൈകിട്ട് മാതാവും പാർവ്വതിയും ചേർന്നാണ് വീട്ടിൽ വിഷുക്കണിയൊരുക്കിയത്.
വിഷുദിനത്തിൽ രാവിലെ വിളിച്ചുണർത്തി കണികാണിക്കണമെന്ന് പറഞ്ഞ ശേഷം മറ്റൊരു മുറിയിൽ ഉറങ്ങാൻ കിടന്നതാണ് രാവിലെ മാതാവ് നിലവിളക്ക് കത്തിച്ച ശേഷം കണി കാണാൻ ചെന്നു വിളിച്ചപ്പോൾ ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കാണപ്പെടുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ വീട്ടുവളപ്പിൽ മൃതദ്ദേഹം സംസ്കരിച്ചു.ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.