കൊട്ടാരക്കര ചന്തമുക്കിൽ എടിഎം കവർച്ചാശ്രമം നടത്തിയ കോവിൽ പെട്ടി വാസുദേവനെല്ലൂർ സ്വദേശി മാരിയപ്പനെ (45) കൊട്ടാരക്കര പോലീസ് പിടികൂടി. കൊട്ടാരക്കര- പുത്തൂർ റോഡിൽ എടിഎമ്മിന്റെ കേബിളുകൾ ഇയാൾ നശിപ്പിച്ചിരുന്നു. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളിൽ മാരിയപ്പന്റെ ദൃശ്യം പതിഞ്ഞിരുന്നു. രണ്ടു ദിവസമായി കൊട്ടാരക്കരയിൽ ചില ഭാഗങ്ങളിൽ പ്രതിയെ ആളുകൾ തിരിച്ചറിയുകയും കഴിഞ്ഞ ദിവസം മാരിയപ്പനെ പോലീസ് പിടികൂടുകയുമായിരുന്നു.