കൊല്ലം: എം.ഡി.എം .എ ഉപയോഗിക്കുന്നതിനിടെ നിരവധി കേസുകളിളെ പ്രതികളായ യുവാക്കൾ പൊലിസിന്റെ പിടിയിലായി. അയത്തിൽ ഗാന്ധി നഗറിൽ ചരുവിൽ ബാബു ഭവനിൽ അശ്വിൻ (21), അയത്തിൽ നടയിൽ പടിഞ്ഞാറ്റ്തിൽ വിഷ്ണു ഭവനത്തിൽ അഖിൽ (കൊച്ചൻ-23), പറക്കുളം വയലിൽ വീട്ടിൽ അൽ അമീൻ (28), കുറ്റിച്ചിറ വയലിൽ പുത്തൻ വീട്ടിൽ അനീസ് മൻസിലിൽ അനീസ് (23), മുഖത്തല കിഴവൂർ ബ്രോണ വിലാസത്തിൽ അജീഷ് (23), ഇരവിപുരം വലിയമാടം കളരിത്തേക്കത്തിൽ വീട്ടിൽ ശ്രീരാഗ് (25) എന്നിവരാണ് പിടിയിലായത്. സിറ്റി പൊലിസ് കമ്മിഷണർക്ക് യോദ്ധാവ് ആപ്പിലൂടെ ലഭിച്ചവിവരത്തിന്റെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പൊലിസുലം സിറ്റി ഡൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇവരിൽ നിന്നും രണ്ടര ഗ്രാം എം.ഡി.എം.എ, ആറു സിറിഞ്ചുകൾ, എം.ഡി.എം.എ പാക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന കവറുകൾ, ഡിജിറ്റൽ ത്രാസ് എന്നിവ പിടിച്ചെടുത്തു.
ഇവരുടെ പേരിൽ ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്.ഗുണ്ടാആക്ട് പ്രകാരം ജയിൽശിക്ഷ അനുഭവിച്ചവരുൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്.
കിളികൊള്ളൂർ എസ് ഐ ശ്രീജിത്ത്, അഡീഷണൽ എസ്ഐ വിനോദ്, സിറ്റി ഡാൻസാഫ്റ്റിംഗ് ടീം അംഗങ്ങളായ അനു ആർ നാഥ് , മനു, സജു , സുനിൽ അനൂപ് എന്നിവർ ഉൾപ്പെട്ട ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.