വനത്തിനുള്ളിൽ മരത്തിൽ കയറി തേൻ ശേഖരിക്കുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

29
Advertisement

കുളത്തൂപ്പുഴ : വനത്തിനുള്ളിൽ മരത്തിൽ കയറി തേൻ ശേഖരിക്കുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. മാമ്പഴത്തറ ഗിരിജൻ നഗറിൽ ഇരുട്ടുതറ വീട്ടിൽ രവി- ശകുന്തള ദമ്പതികളുടെ മകൻ വിപിൻ (23) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന മാമ്പഴത്തറ ഗിരിജൻ നഗറിൽ താമസിക്കുന്ന സുരേഷാണ് തിരുവനന്തപുരെ മെഡിക്കൽ കോളേജ്

ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 11 ഓടെ പത്തനാപുരം വനം റെയിഞ്ചിന്റെ പരിധിയിലുള്ള കന്തിരിപാറ മാമ്പഴത്തറ വനത്തിനുള്ളിലാണ് സംഭവം. കുടുംബത്തോടൊപ്പമാണ് ഇരുവരും തേനും മറ്റ് വിഭവങ്ങളും ശേഖരിക്കാൻ കാട്ടിലേക്ക് പോയത്. തേൻ ഇരിക്കുന്ന മരത്തിന്റെ മുകളിൽ കേറി തേൻ ശേഖരിക്കുന്നതിനിടെ മരത്തിൽ നിന്നും പിടിവിട്ട് ഇവർ താഴെ വീഴുകയായിരുന്നു. തലയ്ക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന വനം വാച്ചർമാരുടെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. വിപിന്റെ മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുനൽകി. സംസ്കാരം കഴിഞ്ഞു. സഹോദരൻ : വിഷ്ണു.

Advertisement