ആട്ടോറിക്ഷകളും കാറും കൂട്ടിയിടിച്ച് ഓട്ടോ യാത്രികയായ വീട്ടമ്മ മരിച്ചു

Advertisement

കൊല്ലം -തിരുമംഗലം ദേശീയപാതയില്‍ ആട്ടോറിക്ഷകളും കാറും കൂട്ടിയിടിച്ച് ഓട്ടോ യാത്രികയായ വീട്ടമ്മ മരിച്ചു. ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിലാണ് അപകടം. പട്ടാഴി സ്വദേശിനി ചന്ദ്രമതിയമ്മ (65) ആണ് മരിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ പുനലൂര്‍ ചെമ്മന്തൂര്‍ സ്വദേശി സന്തോഷ്, ഇളമ്പല്‍ സ്വദേശി സുധീഷ് എന്നിവര്‍ക്ക് ഗുരുതരപരിക്ക്. അമിതവേഗത്തിലെത്തിയ കാര്‍ ചന്ദ്രമതിയമ്മ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയില്‍ ഇടിച്ചു.