ജിം സന്തോഷ് കൊലക്കേസിൽ മുഖ്യ പ്രതിയായ അലുവ അതുലിൻ്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി

Advertisement

കരുനാഗപ്പള്ളി. ജിം സന്തോഷ് കൊലക്കേസിൽ മുഖ്യ പ്രതിയായ അലുവ അതുലിൻ്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി.കരുനാഗപ്പള്ളി പോലീസാണ് അതുലിൻ്റെ വീട്ടിൽ പരിശോധന നടത്തിയത്. അതേ സമയം കൊലപാതസംഘത്തിൽ ഉൾപ്പെട്ട സോനുവിനെ ഓച്ചിറ പോലീസ് പിടികൂടി.

കരുനാഗപ്പള്ളി ജിം സന്തോഷ് കൊലക്കേസിൽ മുഖ്യ പ്രതി അലുവ അതുലിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എയർ പിസ്റ്റൺ കരുനാഗപ്പള്ളി പോലീസ് കണ്ടെത്തിയത്. വീട്ടിൽ നിന്ന് മഴുവും വെട്ടുകത്തിയും ഉൾപ്പെടെയുള്ള മാരകായുധങ്ങളും പോലീസ് കണ്ടെത്തി.
അലുവ അതുലിനായി സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ അന്വേഷണം തുടരുന്നതിനിടെയായിരുന്നു വീട്ടിലെ പരിശോധന.കേസിലെ മറ്റു പ്രതികളുടെ വീട്ടികളിലും പരിശോധന നടത്തി. വയനകം സംഘത്തിൽ 64 അധികം ചെറുപ്പക്കാരുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും തുടരുകയാണ്.
അതേ സമയം കൊലപാതസംഘത്തിൽ ഉൾപ്പെട്ട സോനുവിനെ ഓച്ചിറ പോലീസ് പിടികൂടി.
വള്ളിക്കുന്നത്തു നിന്നുമാണ് ഓച്ചിറ പോലീസ് പ്രതിയെ പിടികൂടിയത്. കേസിലെ പ്രധാന പ്രതിയെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടിക്കാനാകാത്തത് പോലീസിന് തന്നെ വലിയ ക്കേടാണ് ഉണ്ടാക്കീയിട്ടുള്ളത്.