കൊല്ലം: ഉമയനല്ലൂര്‍ ശ്രീബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ആനവാല്‍പ്പിടി ഭക്തിനിര്‍ഭരമായി. ഇന്ന് രാവിലെ എഴുന്നള്ളത്ത് കഴിഞ്ഞ് ആനയെ നിവേദ്യം നല്‍കിയ ശേഷം ആനക്കൊട്ടിലില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ ക്ഷേത്ര പരിസരം ഭക്തജനങ്ങളാല്‍ നിറഞ്ഞു.
ശ്രീകോവിലിന് അഭിമുഖമായി തൊഴുത് ശംഖുവിളിപ്പിച്ചതിന് ശേഷം തിരിഞ്ഞ് വിശാലമായ മൈതാനത്തിലൂടെ വേഗത്തില്‍ നടക്കുകയും ഈ സമയം വ്രതമെടുത്ത ആറ് ഭക്തര്‍ ആനയുടെ വാലില്‍ തൊട്ടുവന്ദിക്കുകയും ചെയ്തു. ഭക്തിനിര്‍ഭരവും അത്യപൂര്‍വവുമായ ആചാരം കാണാനായി നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുക്കണക്കിന് ഭക്തരാണെത്തിയത്.