മൈലപ്രയിൽ പെട്രോൾ പമ്പിനു സമീപം ഓടികൊണ്ടിരുന്ന ട്രെയിലർ ലോറിയുടെ ടയറിന് തീപിടിച്ചു;ഫയർഫോഴ്സിൻ്റെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻദുരന്തം

Advertisement

പത്തനംതിട്ട:മൈലപ്രയിൽ പെട്രോൾ പമ്പിനു സമീപം ഓടികൊണ്ടിരുന്ന 22 ടയറുള്ള ട്രെയിലർ ലോറിയുടെ മുൻവശത്തെ ടയറിന് തീപിടിച്ചു.നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയ പത്തനംതിട്ട ഫയർഫോഴ്സിൻ്റെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻദുരന്തം.ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെയാണ് സംഭവം.ഓടികൂടിയ നാട്ടുകാർ സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്നും ഫയർ എക്സിറ്റിംഗ് സംവിധാനം ഉപയോഗിച്ച്
തീ അണയ്ക്കാൻ ശ്രമിച്ചെങ്കിങ്കിലും
വിജയിച്ചില്ല.തുടർന്ന് പത്തനംതിട്ടയിൽ നിന്നും സ്റ്റേഷൻ ഓഫീസർ അഭിജിത്തിൻ്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ രഞ്ജിത്ത്,ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ദിനൂപ്,മനോജ്,അനുരാജ്,വനിതാ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ
അജ്ഞലി,ഡ്രൈവർ അജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisement