ആലപ്പാട്. ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂയ മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ അവാർഡ് വിതരണ ചടങ്ങ് അഖില കേരള ധീവര സഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറി മുന്‍എംഎല്‍എ വി.ദിനകരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രശസ്ത കവിയും, ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാർഡ് വിതരണം ഓച്ചിറ ബ്ലോക്ക് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷേർളി ശ്രീകുമാർ, മെറിറ്റ് അവാർഡ് വിതരണം സാഹിതി ശങ്കരൻ, വട്ടചക്ര വിതരണം AKDS ജില്ലാ സെക്രട്ടറി ബി. പ്രിയകുമാർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ SSV കരയോഗം പ്രസിഡന്റ് പി.വിഭു അദ്ധ്യക്ഷത വഹിക്കുകയും, കരയോഗം സെക്രട്ടറി എം.മോഹൻലാൽ സ്വാഗതവും പ്രശസ്ത സിനിമാ തരങ്ങളായ അബിൻ ബിനോ, കരുണാ കുക്കി എന്നിവർ ആശംസകൾ നേരുകയും കരയോഗം ട്രെഷറർ ഡോ.സുഭാഷ് ശാന്തികൾ കൃതജ്ഞതയും രേഖപ്പെടുത്തുകയും ചെയ്തു.