കൊല്ലം: ഇരുചക്രവാഹനം മോഷ്ടിച്ച മോഷ്ടാവ് പോലീസ് പിടിയിലായി. വാളത്തുംഗല്‍ മിനി ഭവനത്തില്‍ അരുണ്‍ (18) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച ആണ് കാവല്‍പുരയ്ക്ക് സമീപത്ത് നിന്നും മുണ്ടയ്ക്കല്‍ സ്വദേശിയായ യുവാവിന്റെ ബൈക്ക് പ്രതി മോഷ്ടിച്ചത്. ഇരവിപുരം പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഇയാള്‍ മുമ്പും മോഷണ കേസില്‍ പോലീസ് പിടിയിലായിട്ടുണ്ട്.
ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്‌ഐ രാജ്‌മോഹന്‍, സിപിഒമാരായ സുമേഷ്, സജിന്‍ചന്ദ്രന്‍, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.