കൊല്ലം: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പോലീസ് പിടിയിലായി. കല്ലുംതാഴം കൈരളി നഗര്‍ 136-ല്‍ തൊടിയില്‍ പുത്തന്‍ വീട്ടില്‍ ദില്‍ഷാദ് (44) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം തട്ടാമലയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിസരത്ത് ഇരുചക്രവാഹനത്തില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വില്‍പ്പനയ്ക്കായി എത്തിയപ്പോഴാണ് ഇരവിപുരം പോലീസ് പ്രതിയെ പിടികൂടിയത്.
ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്‌ഐ രാജ്‌മോഹന്‍, സിപിഒമാരായ സുമേഷ്, സജിന്‍ചന്ദ്രന്‍, ഷാന്‍അലി എന്നിവരടങ്ങിയ സംഘമാണ് ദില്‍ഷാദിനെ പിടികൂടിയത്.