ഓച്ചിറ. ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച ജന ജാഗ്രത സദസ്സ് ശ്രദ്ധേയമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി.രാജീവ് അധ്യക്ഷത വഹിച്ചു . റവ: ഫാദർ ഫിലിപ്പ് തരകൻ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെർളി ശ്രീകുമാർ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ അനിൽ എസ് കല്ലേലി ഭാഗം, വസന്താ രമേശ്. ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനിമോൾ നിസാം, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുൽഫിയാ ഷെറിൻ, ജയപ്രകാശ് മേനോൻ, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന സൗഹൃദ ഇഫ്താറിൽ അനസ് ഇർഫാൻ ഇഫ്താർ സന്ദേശം നേർന്നു. ജോ: ബിഡിഒ ഫൈസൽ അഹമ്മദ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.






































