എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍

Advertisement

കൊല്ലം: കൊല്ലം നഗരത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും എംഡി എം എപിടികൂടി. കൊല്ലം അമൃതകുളം സ്വദേശികളായ രണ്ടുപേരും കിളികൊല്ലൂര്‍ സ്വദേശിയായ മറ്റൊരു യുവാവുമാണ് ഇരവിപുരം പോലീസും സിറ്റി ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്.
മുണ്ടയ്ക്കല്‍ അമൃതകുളം ചേരിയില്‍ തെക്കേവിളയില്‍ തോട്ടത്തില്‍ വീട്ടില്‍ ആഷ്ലി (28) കിളികൊല്ലൂര്‍ നഗര്‍ മാമ്പള്ളി വടക്കത്തില്‍ അല്‍അമീന്‍(28), മുണ്ടയ്ക്കല്‍ അമൃതകുളം അഭിശ്രീ 13ല്‍ അഭിനവ് (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും നാല് ഗ്രാം എംഡിഎം എ യും 45 എംഡിഎംഎ പാക്കറ്റ് ചെയ്യുന്നതിനുള്ള കവറുകളും 4000 രൂപയും പിടിച്ചെടുത്തു. കൂടാതെ കാന്തം ഘടിപ്പിച്ച എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച് പൗച്ചും ഒന്നാം പ്രതിയുടെ സ്‌കൂട്ടറില്‍ നിന്നും ഒരു വടിവാളും കണ്ടെടുത്തു.
ഒന്നാംപ്രതി ആഷ്ലിക്ക് കൊണ്ടുവന്ന എംഡിഎംഎ രണ്ടും മൂന്നും പ്രതികള്‍ക്ക് വില്‍പ്പന നടത്തുന്നതിനിടയിലാണ് പോലീസ് റെയ്ഡ് നടത്തിയതും അറസ്റ്റിലായതും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം തുടരുമെന്ന് കൊല്ലം എസിപി എസ്.ഷെറീഫ് അറിയിച്ചു.