പൂയപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈഗിംകമായി പീഡിപ്പിച്ച യുവാവിനെ പൂയപ്പളളി പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ചരിപ്പറമ്പ് കരിക്കത്തില്‍ വീട്ടില്‍ വിഷ്ണുലാലാണ് പോലീസിന്റെ പിടിയിലായത്.
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി നിരന്തരം മൊബൈല്‍ ഫോണ്‍വഴി ബന്ധപ്പെടുകയും പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൂയപ്പള്ളി സിഐ എസ്.ടി. ബിജുവിന്റെ നിര്‍ദ്ദേശ പ്രകാരം എസ്‌ഐമാരായ രജനീഷ് മാധവന്‍, രാജേഷ്, എഎസ്‌ഐ ബിജു, എസ്‌സിപിഒമാരായ ബിനീഷ്, രാജി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
































