കൊല്ലത്ത് ക്രഷറിലെ പാറക്കുളത്തില്‍ പതിമൂന്നുകാരന്‍ മുങ്ങി മരിച്ചു

833
Advertisement

കൊല്ലം: ആയൂരില്‍ പതിമൂന്നുകാരന്‍ മുങ്ങി മരിച്ചു. റോഡുവിള വിപി ഹൗസില്‍ നവാസിന്റെ മകന്‍ മുഹ്‌സിനാണ് മരിച്ചത്. കൂട്ടുകാരുമൊത്ത് ക്രഷറിലെ പാറക്കുളത്തില്‍ കുളിക്കവെയാണ് അപകടം. ഇന്നലെ വൈകിട്ട് നാലുമണിയ്ക്കാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ മുഹ്‌സിന്‍ കയത്തില്‍ അകപ്പെടുകയായിരുന്നു.
മുഹ്‌സിന്‍ മുങ്ങിത്താന്നതിനെ തുടര്‍ന്ന് കുട്ടുകാര്‍ ബഹളം വെച്ചു. തുടര്‍ന്ന് നാട്ടുകാര്‍ എത്തിയാണ് മുഹ്‌സിനെ പുറത്തെടുത്തത്. പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കുട്ടികള്‍ കയറി പോകുന്നത് ക്രഷറിലെ ജീവനക്കാര്‍ ആരും കണ്ടിരുന്നില്ല. ചെറിയവെളിനല്ലൂര്‍ കെപിഎംഎച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച മുഹ്‌സിന്‍. പരീക്ഷ കഴിഞ്ഞാണ് കൂട്ടുകാരുമൊത്ത് 13-കാരന്‍ പാറകുളത്തില്‍ എത്തിയത്.

Advertisement