കൊല്ലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാക്കള്‍ അറസ്റ്റില്‍

1845
Advertisement

പൂയപ്പള്ളി: പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയ രണ്ട് യുവാക്കളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ കാട്ടുപ്പുതുശേരി വെള്ളച്ചാലയില്‍ പാറയില്‍ വീട്ടില്‍ ഇര്‍ഫാന്‍ (19), വെളിനല്ലൂര്‍ ആന്‍സിയ മന്‍സിലില്‍ സുല്‍ഫിക്കര്‍ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാക്കള്‍ പെണ്‍കുട്ടിയെ ആലുവയിലേക്ക് കൂട്ടി കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആലുവയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
എസ്‌ഐമാരായ രജനീഷ് മാധവന്‍, അനില്‍കുമാര്‍, രാജേഷ്, എഎസ്‌ഐമാരായ അനില്‍കുമാര്‍, ബിജു, സിപിഒ അന്‍വര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisement