കൊല്ലം: നഗരത്തില്‍ വീണ്ടും എംഡിഎംഎ വേട്ട. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി എംഡിഎംഎ പിടികൂടി. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുണ്ടയ്ക്കല്‍ കൊണ്ടേത്ത് പാലത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം. വര്‍ക്കല ഇടവ ജങ്ഷന്‍ ബിന്ദുഭവനില്‍ സജീവ് (28), കമലാലയം വീട്ടില്‍ ഡിപിന്‍ (29) എന്നിവരാണ് കൊല്ലം സിറ്റി ഡാന്‍സാഫ് ടീമിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് വിപണിയില്‍ 50,000 രൂപ വരെയുള്ള 12ഗ്രാം എംഡിഎം എ പിടികൂടി. കഴിഞ്ഞയാഴ്ച കൊല്ലം ബീച്ചില്‍ നിന്ന് ചെറിയ അളവില്‍ ലഹരിപദാര്‍ത്ഥം പിടിച്ചതില്‍ നിന്നാണ് പ്രതികളിലെ കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുന്നത്. സ്ഥിരമായി കൊല്ലം ബീച്ചിലും പരിസരത്തും കച്ചവടം നടത്തുന്ന വിവരം മനസിലാക്കിയ പോലീസ് നടത്തിയ നീക്കത്തിലാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ വന്ന ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ചൊവ്വാഴ്ച രാത്രി മാടന്‍നട ജങ്ഷന് സമീപം അഞ്ച് ലക്ഷം രൂപയുള്ള 90ഗ്രാം എംഡിഎംഎയുമായി പറക്കുളം സ്വദേശിയായ ഷിജു അസീര്‍ എന്നയാള്‍ അറസ്റ്റിലായിരുന്നു. പരിശോധനകള്‍ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ പറഞ്ഞു.

