കൊല്ലം: യുവതിയെ വാട്‌സാപ്പ്‌കോളിലൂടെ ഭീഷണിപ്പെടുത്തി പണംതട്ടിയസംഘത്തിലെ മുഖ്യകണ്ണി ബെംഗളൂരുവില്‍ നിന്നും കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം പേട്ട, നബീസാ മന്‍സിലില്‍ മുഹമ്മദ് ഷാദര്‍ഷ(31)ആണ് പിടിയിലായത്. തട്ടിപ്പുസംഘത്തില്‍ ഉള്‍പ്പെട്ട ഇയാളുടെ സുഹൃത്തായ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി അരുണ്‍ എസ്.എസ്(25) ഏതാനും ദിവസം മുമ്പ് പിടിയിലായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതോടെ സംഘത്തില്‍ ഉള്‍പ്പെട്ട 6 പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടുണ്ട്.
കുളത്തൂര്‍ ഉച്ചക്കട ചൂരിയോട്‌വീട്ടില്‍ അജിത്ത്(25), കൊച്ചുവേളി ടൈറ്റാനിയംതെക്കേത്തോപ്പ്‌വീട്ടില്‍ അരുണ്‍ലാല്‍(21), ഉച്ചക്കട നെല്ലിക്കകുഴിവാറുതട്ട് പുത്തന്‍വീട്ടില്‍ സുധീഷ്(25), ഉച്ചക്കട ബി.പി ഭവന്‍ വീട്ടില്‍ബെഞ്ചമിന്‍(25)എന്നിവരെ നേരത്തെ പിടികൂടി റിമാന്റ് ചെയ്തിരുന്നു.