വാഹനങ്ങൾ കൂട്ടിമുട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ നിയമവിദ്യാർഥിക്ക് ക്രൂരമർദ്ദനം,പ്രതികള്‍ പിടിയില്‍

Advertisement

കരുനാഗപ്പള്ളി .വാഹനങ്ങൾ കൂട്ടിമുട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ നിയമവിദ്യാർഥിക്ക് ക്രൂരമർദ്ദനം കരുനാഗപ്പള്ളി സ്വദേശി നിയമ വിദ്യാർഥി യായ ഹരി നന്ദൻ 27 നാണ് ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നത്. മൂന്ന് പ്രതികളെ പോലീസ് പിടികൂടി.

കുലശേഖരപുരം സ്വദേശികളായ ആദിൽ , അജ്മൽ , മുഹദ്ധദ് അസ്‌ലം തുടങ്ങിയവരാണ് റിമാന്റിലായത്. കരുനാഗപള്ളി ടണിൽ വെച്ച് ഹരിനന്ദൻ ഓടിച്ചു വന്ന കാറിനെ പ്രതികൾ സഞ്ചരിച്ച ബൈക്ക് ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ കൂട്ടിമുട്ടുകയും തുടർന്നുണ്ടായ വാക്ക് തർക്കം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. കുടുംബ സമേതം യാത്ര ചെയ്യുമ്പോൾ അസഭ്യം പറഞ്ഞു കൊണ്ടാണ് മർദിച്ചതെന്ത് പറയുന്നു. പ്രതികൾ മുൻപും ക്രിമിനൽ കേസുകളിൽ പ്രതികളാണ്

Advertisement