നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Advertisement

കൊല്ലം: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പോലീസ് പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ ചേതനാനഗര്‍ 27 ല്‍ കവരാന്റഴികം വീട്ടില്‍ ജോര്‍ജ് (30) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വഞ്ചിമുക്കിന് സമീപം ഹോട്ടലില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 50 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 11 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണത്തിനായി എത്തിച്ച മുഖ്യപ്രതി ഉടന്‍ പിടിയിലാകുമെന്ന് ഇരവിപുരം പോലീസ് അറിയിച്ചു. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ജയേഷ്, രാജ്‌മോഹന്‍, അനീഷ്, സിപിഒമാരായ അനീഷ്, സുമേഷ്, ലത്തിഷ്‌മോന്‍ എന്നിവരടങ്ങിയ സംഘമാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.