കൊല്ലത്ത് മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനി പിടിയില്‍

1931
Advertisement

കൊല്ലം: മയക്കുമരുന്ന് വിതരണ സംഘത്തിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. കോതമംഗലം, ആയപ്പാറ, പണിക്കൊടി ഹൗസില്‍ അഭിജിത്ത് (23) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 41 ഗ്രാമോളം വരുന്ന എംഡിഎംഎയുമായി വടക്കേവിള സ്വദേശിയായ ഷംനാദിനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നത് കോതമംഗലം സ്വദേശിയായ അഭിജിത്ത് ആണെന്ന് കണ്ടെത്തുകയും ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന ഇയാളെ കോതമംഗലത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു.
ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ജയേഷ്, സിദ്ധിക്ക് സിപിഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement