കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ കടപ്പാക്കട മുതല്‍ കരിക്കോട് വരെ വ്യാപാര സ്ഥാപനങ്ങളുടെ അനധികൃത ഇറക്കുകളും വാഹനങ്ങളിലുള്ള അനധികൃത കച്ചവടങ്ങളും വ്യാപകമായതോടെ നടപടിയെടുക്കാനൊരുങ്ങി കോര്‍പറേഷന്‍. ഈ റൂട്ടില്‍ വലിയ തോതില്‍ ഗതാഗതകുരുക്കും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും നേരിടുകയാണ്. 15ന് മുമ്പ് കടകള്‍ക്ക് മുമ്പിലുള്ള അനധികൃത ഇറക്കുകളും അനധികൃത കച്ചവടങ്ങളും സ്വമേധയാ മാറ്റണമെന്നും അല്ലാത്ത പക്ഷം 17 മുതല്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നീക്കം ചെയ്ത് പിഴ ഈടാക്കും.
ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മേയര്‍ ഹണിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഡെപ്യൂട്ടി മേയര്‍, സ്ഥിരം സമിതിഅധ്യക്ഷന്‍മാര്‍, പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍, ഹാര്‍ബന്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ്, ഫുട് സേഫ്ടി ഓഫിസര്‍, ലീഗല്‍ മെട്രോളജി, പൊലിസ് പങ്കെടുത്തു.
































