തൊടിയൂർ പഞ്ചായത്തിലെ തെക്കുഭാഗത്ത് കുടിവെള്ളക്ഷാമത്തിന് പരിഹാരം ആകുന്നു

Advertisement

തൊടിയൂർ. പഞ്ചായത്ത് ദീർഘനാളായി 19 ആം വാർഡിൽ സ്ഥാപിച്ചിരുന്ന കുഴൽ കിണർ കേടായതിനെ തുടർന്ന് തൊടിയൂർ പഞ്ചായത്തിലെ 18 19 20 വാർഡുകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ട് വരികയായിരുന്നു. സി ആർ മഹേഷ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 1906,000 രൂപ അനുവദിച്ചതിന്റെ ഫലമായി കുഴൽക്കി ണർ നിർമ്മാണം ആരംഭിച്ചു. കുഴൽക്കിണർ നിർമ്മിക്കുന്ന വലിയ വാഹനം കടന്നുപോകാൻ സൗകര്യമില്ലാത്തതിനാൽ സമീപവാസികളായ യ ഇസ്മയിൽ കുഞ്ഞ് വലിയവിള പുത്തൻവീട്ടിൽ ഷഹീർ ഷഹീർ മൻസിൽ നൗഷാദ് പഴച്ചമ്പിളയിൽ കുഞ്ഞ് നൗഷാദ് എന്നിവർ അവരുടെ വസ്തുവിൽ നിന്നിരുന്ന മതിൽ പൊളിച്ചു നീക്കം ചെയ്തതാണ് വാഹനം കടന്നു വരാനുള്ള സൗകര്യം നൽകിയത്. കുഴൽക്കിണർ നിർ മാണവേളയിൽ തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡനന്റ് ബിന്ദു വിജയകുമാർ വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ വാർഡ് മെമ്പർ എൽ ജഗദമ്മ, കെ സുന്ദരേശൻ ബാബു പി,എ കെ ബേബി, കമാൽ കുഞ്ഞ് സുഗതൻ അഷ്റഫ് എന്നിവർ പങ്കെടുത്തു

Advertisement