ഓച്ചിറ. ടെമ്പിൾ റോഡിൽ സ്ഥിതിചെയ്യുന്ന സപ്ലൈകോയുടെ സൂപ്പർമാർക്കറ്റിൽ തീപിടുത്തം വെളുപ്പിന് മൂന്ന് ഇരുപതോടെയാണ് കെട്ടിടത്തിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് സമീപ കടയുടെ തിണ്ണയിൽ കിടന്നവർ ഓച്ചിറ പോലീസിൽ വിവരമറിയിക്കുകയായിരുന്നു ഉടൻ തന്നെ ഓച്ചിറ പോലീസ് കരുനാഗപ്പള്ളി യിലേയെയും കായംകുളത്തെയും ഫയർഫോഴ്സിനെ വിവരം അറിയിച്ച് കരുനാഗപ്പള്ളിയിൽ നിന്നും കായംകുളത്ത് നിന്നും ഫയർഫോഴ്സ് എത്തി സൂപ്പർ മാർക്കറ്റിലെ തീ അണച്ചു ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം






































