കൊല്ലം: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ ‘കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോര്‍ട്ട്’ ദേശീയ ഭക്ഷ്യമേളക്ക് തുടക്കമായി. ആശ്രാമം മൈതാനിയില്‍ ഒരുക്കിയ മേളയില്‍ കൊല്ലത്തിന്റെ തനത് രുചികള്‍ക്ക് പുറമെ ഇതര ജില്ലകളില്‍നിന്നും തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുമുള്ള സംരംഭകര്‍ 20 സ്റ്റാളുകളിലായാണ് ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
രാജസ്ഥാന്‍ സ്റ്റാളില്‍ ആലൂ പനീര്‍ ടിക്ക, പാപ്ടി ചാട്ട്, കച്ചോരി എന്നിവയും തമിഴ്‌നാട് സ്റ്റാളില്‍ സ്‌പെഷ്യല്‍ ചിക്കന്‍ കിഴി ബിരിയാണിയും ഉത്തരാഖണ്ഡ് സ്റ്റാളില്‍നിന്ന് പാനി പൂരിയും ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. കൊല്ലം @75 വര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാളെ മുതല്‍ കുടുംബശ്രീയുടെ തീം സ്റ്റാളുകളും ആരംഭിക്കും. ഭക്ഷ്യമേള മാര്‍ച്ച് ഒമ്പതിന് സമാപിക്കും.