പുനലൂരില്‍ 10 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി റെയില്‍വേ പോലീസിന്റെ പിടിയില്‍

310
Advertisement

പുനലൂര്‍: ട്രെയിനുകളിലെ ചെക്കിങിന്റെ ഭാഗമായി പുനലൂര്‍ റെയില്‍വേ പോലീസിന്റെ പരിശോധനയില്‍ 10 കിലോ ഉണങ്ങിയ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി മോത്തി ഷെയ്ഖ് (45) പിടിയിലായി.
ഇന്ന് രാവിലെ ഏഴോടെ പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി പരിശോധന നടത്തവെ ഒരാള്‍ ബാഗുമായി ഓവര്‍ ബ്രിഡ്ജന്റെ മുകളില്‍ നില്കുന്നത് ശ്രദ്ധയില്‍പെട്ടു. ബാഗ് പരിശോധിച്ചപ്പോള്‍ 9 പൊതികളിലായി 10 കിലോയോളം കഞ്ചാവ് കണ്ടെത്തി. ജാര്‍ഖണ്ഡില്‍ നിന്നും കേരളത്തില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതായിരുന്നു ഇത്. പുനലൂര്‍ റെയില്‍വേ പോലീസ് എസ്എച്ച്ഒ ജി.ശ്രീകുമാര്‍, എസ്‌ഐ ശ്രീകുമാര്‍എംഎസ്, സിസിപിഒമാരായ വിനോദ്, മനു, പ്രേംകുമാര്‍, രതീഷ്, സവിന്‍, സിപിഒമാരായ ബിജു രാജന്‍, അരുണ്‍ മോഹന്‍, അജിത് എന്നിവരടങ്ങിയ ടീമാണ് പ്രതിയെ പിടികൂടിയത്.

Advertisement