കൊല്ലത്ത് പാല്‍ തൊണ്ടയില്‍ തിങ്ങി രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

372
Advertisement

കൊല്ലം: കടയ്ക്കലില്‍ പാല്‍ തൊണ്ടയില്‍ തിങ്ങി രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍-റിനി ദമ്പതികളുടെ മകള്‍ അരിയാന ആണ് മരിച്ചത്. കുഞ്ഞിന് പാല്‍ നല്‍കി കിടത്തിയ ശേഷം റിനി ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്യുകയായിരുന്നു.
ശേഷം കുഞ്ഞിനെ ശ്രദ്ധിച്ചപ്പോള്‍ അനക്കമില്ലെന്ന് കാണുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ഉടന്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കടയ്ക്കല്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Advertisement