വേങ്ങയില്‍ പേയിളകിയ പശുവിനെ കുത്തിവച്ചുകൊന്നു

1434
Advertisement

ശാസ്താംകോട്ട. മൈനാഗപ്പള്ളി വേങ്ങയില്‍ പേയിളകിയ പശുവിനെ കുത്തിവച്ചു കൊന്നു. വേങ്ങ ചെപ്പള്ലിത്തറ രാജേഷിന്‍റെ വീട്ടിലെ പശുവിനാണ് രോഗം കണ്ടത്. മദിയെന്നു കരുതി ബീജാധാനത്തിന് കുത്തിവയ്ക്കാന്‍ എത്തിയപ്പോഴാണ് പേയിളകിയതായ സംശയം ഉണ്ടായത്. പിന്നീട് പരിശോധനയില്‍ പേ വിഷബാധ വ്യക്തമായി. തുടര്‍ന്ന് മൃഗാശുപത്രി അധികൃതര്‍ എത്തി മരുന്നു കുത്തിവച്ച് കൊല്ലുകയായിരുന്നു. എങ്ങനെയാണ് പേയിളകിയതെന്ന് വ്യക്തമായിട്ടില്ല. മൈനാഗപ്പള്ളി പഞ്ചായത്ത് നായ്ക്കളുടെ വിവാഹകേന്ദ്രമാണ്. പ്രത്യേകിച്ച് അറവുശാലകളും ഒളിയിടങ്ങളുമുള്ള വേങ്ങ മേഖലയില്‍ നായ്ശല്യമേറെയാണ്.

.rep image

Advertisement