കേരള ഫീഡ്‌സില്‍ 25 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി

931
Advertisement

കൊല്ലം: മൃഗസംരക്ഷണ വകുപ്പിന് കീഴിലെ കേരള ഫീഡ്‌സ് കരുനാഗപ്പള്ളി യൂണിറ്റിന്റെ അത്യാധുനിക കാലിത്തീറ്റ ഫാക്ടറി സ്ഥാപിക്കുന്നതിനായി ഭൂമി വിട്ടുനല്‍കി കരാറില്‍ ഒപ്പിട്ട തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 25 കുടുംബങ്ങളുടെ നോമികള്‍ക്ക് കമ്പനിയില്‍ സ്ഥിരനിയമനം നല്‍കിയതിന്റെ ഉത്തരവ് മന്ത്രി ജെ. ചിഞ്ചുറാണി കൈമാറി.
ഏറെ കാലത്തെ നിയമവ്യവഹാരങ്ങള്‍ക്കൊടുവിലാണ് നിയമനത്തിന് വഴിതെളിഞ്ഞതെന്നും പ്രശ്‌നങ്ങള്‍ നന്നായി പഠിച്ചാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ സി.ആര്‍ മഹേഷ് എംഎല്‍എ അധ്യക്ഷനായി. തദ്ദേശ ഭരണസ്ഥാപന പ്രതിനിധികള്‍, തൊഴിലാളിസംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement