നഷ്ടത്തിലായ വ്യാപാരികളെ കോര്‍ത്തിണക്കി കൂട്ടായ സംരംഭങ്ങള്‍ ആരംഭിക്കും

146
Advertisement

വെളുത്തമണല്‍: വ്യാപാരങ്ങള്‍ നഷ്ടത്തിലായ വ്യാപാരികളെ കോര്‍ത്തിണക്കി കൂട്ടായ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ വെളുത്തമണല്‍ യൂണിറ്റ് പൊതുയോഗം ഉത്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ട്രഷറര്‍ നിജാംബഷി പറഞ്ഞു. സംഘടനയ്ക്ക് കിട്ടുന്ന വരുമാനം വ്യാപാരികളുടെ ബാദ്ധ്യത തീര്‍ക്കുന്നതിനും വ്യാപാരികളുടെ ക്ഷേമത്തിനുംവേണ്ടി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെളുത്തമണല്‍ യൂണിറ്റ് പൊതുയോഗവും തിരഞ്ഞെടുപ്പും സംസ്ഥാന ട്രഷറര്‍ നിജാംബഷി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.ഷംസുദ്ദീന്‍ ഷഹ് നാസ് വെളുത്തമണൽ അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി മേഖലാ ജനറല്‍ സെക്രട്ടറി ജി.ബാബുക്കുട്ടന്‍പിളള സ്വാഗതവും യൂണിറ്റ് ജനറല്‍ സെക്രട്ടറി എച്ച്.സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു. എസ്.ബി.ഐ മാനേജര്‍ അജിത്.എം.എല്‍ ലോണ്‍ മേള വിശദീകരണം നടത്തി. തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സഫീന അസീസ് ക്ഷേമ പദ്ധതി വിതരണോദ്ഘാടനം നടത്തി. യു.എം.സി സംസ്ഥാന ജില്ലാ യൂണിറ്റ് ഭാരവാഹികളായ എം.സിദ്ദിഖ് മണ്ണാന്റയ്യം, ശ്രീകുമാര്‍ വള്ളിക്കാവ്, കെ.ബി.സരസചന്ദ്രന്‍പിളള, എം.ഇ.ഷെജി, എം.പി.ഫൗസിയാബീഗം,നാസര്‍ ചക്കാലയില്‍, എ.എ.ജബ്ബാര്‍, എസ്.പി.നവാസ്, സജീദ്.ഐ, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.കെ.രവി, യു.എം.സി ഹൈവേ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ,ശശികുമാര്‍, അശോകന്‍ അമ്മവീട്, അജയകുമാരന്‍പിളള എന്നിവര്‍ സംസാരിച്ചു.

Advertisement