തെന്മലയില്‍ വിനോദ സഞ്ചാരികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. തെന്മലയിലെ ഗാര്‍ഡ്മാര്‍ക്കും കുത്തേറ്റിട്ടുണ്ട്. അവധി ദിവസമായതിനാല്‍ പാലരുവി വെള്ളച്ചാട്ടം കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. പതിനഞ്ച് വിനോദ സഞ്ചാരികള്‍ക്കും അഞ്ച് ഗാര്‍ഡുകള്‍ക്കും കുത്തേറ്റിട്ടുള്ളതായാണ് പ്രാഥമിക വിവരം. ഇവരെ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.
വെള്ളച്ചാട്ടത്തിന് സമീപത്തെ കാനയില്‍ നിന്ന് കടന്നല്‍കൂട് ഇളകി വീഴുകയായിരുന്നു. വിനോദ സഞ്ചാരികളെ രക്ഷിക്കാനെത്തിയപ്പോഴാണ് ഗാര്‍ഡുകള്‍ക്കും കുത്തേറ്റത് എന്നാണ് റിപ്പോര്‍ട്ട്.