മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ കേസുകളിലെ  പ്രതി അറസ്റ്റില്‍

Advertisement

കരുനാഗപ്പള്ളി. മുക്കുപണ്ടം പണയംവെച്ച് ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുത്ത പ്രതികള്‍ പിടിയിലായി. ആദിനാട്, കേശവപുറത്ത് വടക്കതില്‍, രാജന്‍ മകന്‍ പ്രതാപ് ചന്ദ്രന്‍ (50) ആണ് കരുനാഗപ്പള്ളി  പോലീസിന്‍റെ പിടിയിലായത്. ഓച്ചിറ ഹൗസിംഗ് സഹകരണ സംഘത്തിന്‍റെ ആദിനാട് ബ്രാഞ്ചിലും കുലശേഖരപുരം സര്‍വീസ് സഹകരണ സൊസൈറ്റിയിലും  അമ്പനാട്ട്മുക്ക് പുത്തന്‍ തെരുവ് ബ്രാഞ്ചിലും പല ദിവസങ്ങളിലായി ഇയാള്‍ വ്യാജ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി മുപ്പത്തിനാല് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തിരുന്നു. സ്ഥാപനങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ പണയപ്പെടുത്തിയത് മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, സക്കറിയ കുരുവിള, സജി എന്നിവര്‍ ഉള്‍പ്പെട്ട സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement