കൊല്ലം: പരവൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ഊട്ടിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മങ്ങാട്, കൂട്ടിക്കട, ആക്കോലിൽ കൃഷ്ണാലയത്തിൽ ആദർശിനെ(39)യാണ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: കൃഷ്ണ പ്രിയ. മക്കൾ: ആരുഷ്, ആഹാൻ.
































