കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നും ഒരു ദിവസം മൂന്നു സർവീസുകൾക്ക് തുടക്കം കുറിച്ചു

7560
Advertisement

കരുനാഗപ്പള്ളി. കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും മൂന്ന് ബസ്സുകൾ പുതിയ സർവീസ് ആരംഭിച് ചരിത്രത്തിന്റെ ഭാഗമായി മാറി. രാവിലെ 5 40 ന് തൃശ്ശൂർ സൂപ്പർഫാസ്റ്റ് ബസ്, രാവിലെ 5:50ന് കൊല്ലം ബൈപ്പാസ് വഴി തിരുവനന്തപുരം- മെഡിക്കൽ കോളേജ്, ഗ്രാമീണ മേഖലയിലെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി കരുനാഗപ്പള്ളിയിൽ നിന്നും ആലുംകടവ്- കാട്ടിൽ കടവ്- വള്ളിക്കാവ്- തോട്ടത്തിൽ മുക്ക്- ഓച്ചിറ വഴി കായംകുളം എന്നീ ബസ് സർവീസുകൾക്കാണ് പുതുതായി തുടക്കം കുറിച്ചത്. സി ആര്‍ മഹേഷ് എംഎൽഎ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് നിരന്തരമായി നൽകിയ നിവേദനത്തിന്റെയും, മീറ്റിങ്ങിന്റെയും അടിസ്ഥാനത്തിലാണ് കോവിഡ് കാലത്ത് നിർത്തലാക്കിയ ബസ് സർവീസ് ആരംഭിച്ചത്. ചരിത്രസൃഷ്ടിച്ച് ഒരേ ദിവസം തുടക്കം കുറിച്ച് മൂന്ന് ബസ്സുകളുടെയുംസർവീസ് സി ആർ മഹേഷ്‌ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പടിപ്പുരയിൽ ലത്തീഫ് കൗൺസിലർ ഹർഷിദ ആനന്ദ്, ജബ്ബാർ, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ, കെഎസ്ആർടിസി യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

Advertisement